നോർഡിക് രാജ്യങ്ങൾ

Wednesday 20 May 2026 2:37 AM IST

ഉത്തര യൂറോപ്പിലെയും വടക്കൻ അറ്റ്ലാന്റിക്കിലെയും രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന മേഖലയാണ് നോർഡിക്ക്. വടക്ക് എന്നണ് നോർഡിക്ക് എന്ന വാക്കിന്റെ അർ‌ത്ഥം. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്‌‌ലാൻഡ്, നോർവേ,സ്വീഡൻ എന്നിവയാണ് പ്രധാന രാജ്യങ്ങൾ. ഗ്രീൻലൻഡ്, ഫറോസ് ദ്വീപുകൾ, അലാൻഡ് ദ്വീപുകൾ എന്നീ സ്വയംഭരണ പ്രദേശങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു.

നോർഡിക്ക് രാജ്യങ്ങളിൽ എറ്റവും വലുതും ജനസംഖ്യകൂടുതലുമായ രാജ്യം സ്വീഡനാണ്.

ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത് : ഐസ്‌ലാൻഡ്

ഏറ്റവും ചെറിയ രാജ്യം: ഡെൻമാ‌ർ‌ക്ക്

 നോ‌ർഡിക് മേഖലയിൽഷ ഭൂരിഭാഗം പേരും വ‌ടക്കൻ ജ‌ർമ്മനിക് ഭാഷകളായ (നോർഡിക്ക് / സ്കാൻഡിനേവിയേൻ ഭാഷ) ഡാനിഷ്, നോർവീജിയൻ, സ്വീഡിഷ് ഫറോയിസ്, ഐസ്‌ലാൻഡിക് എന്നിവയാണ് സംസാരിക്കുന്നത്.

 ഡെൻമാർക്ക്, നോർവേ, സ്വീഡൻ എന്നീ മൂന്ന് രാജ്യങ്ങളെയാണ് 'സ്കാൻഡിനേവിയ' എന്ന് വിളിക്കുന്നത്

 ജർമ്മനിക്ക് അല്ലതെ തദ്ദേശീയ ഭാഷകളും ഗ്രീൻലാൻഡിക് ഫിന്നിഷ് എന്നിവയും അവർ ഉപയോഗിക്കുന്നു.

 ഡെൻമാർക്ക്, നോർവേ,സ്വീഡൻ എന്നിവ ഭരണഘടനാപരമായ രാജവാഴ്ച്ചകളും പാർ‌ലമെന്ററി ജനാധിപത്യങ്ങളാണ്

 ഫിൻലാൻഡും,ഐസ്‌ലാൻഡും ജനാധിപത്യ റിപ്പബ്ലിക്കുകയാണ്.

 ഫിൻലാൻഡിലെ അൽതിംഗ് പാർലമെന്റ് ലോകത്തെ ഏറ്റവും പഴക്കംചെന്ന പാ‌ർ‌ലമെന്റാണ്.

 നോ‌ർഡിക് കൗൺസിലും നോ‌ർഡിക് കൗൺസിൽ ഒഫ് മിനിസ്റ്റേഴ്സും വഴി രാജ്യങ്ങൾക്കിടയിൽ അടുത്ത സഹകരണമുണ്ട്.

ഡെൻമാർക്ക് സ്വീഡൻ ഫിൻലാൻഡ്: യൂറോപ്യൻ യൂണിയൻ (ഇ.യു) അംഗങ്ങളാണ്

 നോർവേ, ഐസ്‌ലാൻഡ്: യൂറോപ്യൻ ഇക്കണോമിക് ഏരിയ (ഇഇഎ) അംഗങ്ങളാണ്

ഇ.യു രാജ്യങ്ങളും ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ എന്നിവയും ഇഇഎയിൽ ഉൾപ്പെടുന്നു

''ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോയുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ട്. എ.ഐ ഇംപാക്ട് ഉച്ചകോടിക്കായി ഫിൻലൻഡ് പ്രധാനമന്ത്രി ഇന്ത്യയിലെത്തും.എ.ഐ, 5ജി, 6ജി സാങ്കേതികവിദ്യകളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം സുസ്ഥിര വികസനം എന്നിവയിൽ ആഴത്തിൽ പ്രവ‌ർത്തിക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു.""