എബോള: പുതിയ വാക്‌സിൻ ഒരുങ്ങുന്നു

Saturday 23 May 2026 7:38 AM IST

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോ (ഡി.ആർ കോംഗോ), ഉഗാണ്ട എന്നിവിടങ്ങളിലെ എബോള വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ, പുതിയ വാക്‌സിൻ വികസിപ്പിക്കുന്ന വിവരം പുറത്തുവിട്ട് ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്സിറ്റി. പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്സിൻ മൂന്ന് മാസത്തിനുള്ളിൽ മനുഷ്യരിലെ ക്ലിനിക്കൽ ട്രയലിന് സജ്ജമാകുമെന്നാണ് വിലയിരുത്തൽ. വിജയിച്ചാൽ എബോളയുടെ തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" വകഭേദത്തിനെതിരായ ലോകത്തെ ആദ്യ വാക്സിനാകും. നിലവിൽ വാക്സിനുകളോ പ്രത്യേക ചികിത്സയോ റാപ്പിഡ് ടെസ്റ്റുകളോ ഇല്ലാത്ത ബൂൻഡിബൂഗ്യോയാണ് കോംഗോയിൽ പടരുന്നത്. സൈർ എബോള വകഭേദത്തിനുള്ള ചികിത്സയും വാക്സിനും ലഭ്യമാണ്. അതേ സമയം,​ രോഗബാധിതരുടെ എണ്ണം 750 ഓളമായി. 177 പേർ മരിച്ചു. ആഫ്രിക്കയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിക്കാമെന്ന് മുന്നറിയിപ്പുണ്ട്.