തവള വിഷം കുടിച്ച യുവാവിന് ദാരുണാന്ത്യം
Wednesday 27 May 2026 7:48 AM IST
ലണ്ടൻ: തെക്കേ അമേരിക്കയിൽ പ്രചാരത്തിലുള്ള കാംബോ ആചാരത്തിന്റെ ഭാഗമായി തവളയുടെ വിഷം കുടിച്ച ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം. വെൽനെസ് കോച്ചായ ക്രിസ്റ്റ്യൻ ട്രെൻഡ് (39) ആണ് മരിച്ചത്. വിഷം ഉള്ളിലെത്തിയതിന് പിന്നാലെ ഛർദ്ദി അനുഭവപ്പെട്ട ട്രെൻഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശരീരം ശുദ്ധീകരിക്കാൻ ആമസോൺ ഗോത്ര വർഗ്ഗക്കാർക്കിടെയിലെ പരമ്പരാഗത ചികിത്സയാണ് കാംബോ. കാംബോ എന്നറിയപ്പെടുന്ന ആമസോണിയൻ ജയന്റ് മങ്കി ഫ്രോഗിന്റെ വിഷമാണ് ഇതിന് ഉപയോഗിക്കുന്നത്.
അത്യന്തം അപകടം പിടിച്ച ഈ രീതിക്ക് പല രാജ്യങ്ങളിലും വിലക്കുണ്ട്. കാംബോ വിഷം രക്ത സമ്മർദ്ദം ഉയരാനും ഛർദ്ദിയ്ക്കും കാരണമാകുന്നു. ചിലരിൽ അപസ്മാരം മുതൽ മരണത്തിന് വരെ കാരണമാകാം.