ബെൽജിയത്തിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച് 4 മരണം

Wednesday 27 May 2026 7:48 AM IST

ബ്രസൽസ്: ബെൽജിയത്തിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച് രണ്ട് കുട്ടികൾ അടക്കം നാല് പേർ മരിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ടിന് ബഗ്ഗൻഹൗട്ട് നഗരത്തിലെ റെയിൽവേ ലെവൽ ക്രോസിംഗിലാണ് സംഭവം. സമീപത്തെ സ്‌പെഷ്യൽ എജ്യുക്കേഷൻ സ്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു മിനി ബസ്. ബസിലുണ്ടായിരുന്ന 12, 15 വീതം പ്രായമുള്ള കുട്ടികളും ബസ് ഡ്രൈവറും ആയയുമാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് കുട്ടികൾ അപകടനില തരണം ചെയ്തു. സുരക്ഷാ ഗേറ്റ് മറികടന്ന് ബസ് ട്രാക്കിലേക്ക് കടന്നതാണ് അപകടകാരണം.