യു.എസിൽ ഇന്ത്യക്കാരി വെടിയേറ്റ് മരിച്ചു
Wednesday 27 May 2026 7:48 AM IST
വാഷിംഗ്ടൺ: യു.എസിലെ വിർജീനിയയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ കവർച്ചാശ്രമത്തിനിടെ ഇന്ത്യൻ വംശജ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിൽ നിന്നുള്ള മേഘ്‌നാ ബെൻ പട്ടേലാണ് (45) കൊല്ലപ്പെട്ടത്. 10 വർഷമായി സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രതിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.