മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും, പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയും,
അശ്വതി
സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ചെയ്യും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ജോലികാര്യങ്ങളിൽ മെല്ലെപ്പോക്ക് അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകും. ശുഭദിനം വെള്ളി.
ഭരണി ധനഐശ്വര്യത്തിന്റെയും കാര്യസാധ്യതയുടെയും അവസരമാണ്. സ്വർണ്ണക്കട, വെള്ളിക്കട എന്നിവയിൽ വ്യാപാരം വർദ്ധിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കു തടസ്സം നേരിടാവുന്നതാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ ചിന്താക്കുഴപ്പങ്ങൾ ഉണ്ടാകും. ശുഭദിനം-ഞായർ.
കാർത്തിക ഇന്റർവ്യു കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടും. വ്യാപാരവ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കുവാൻ സാധിക്കും. തൊഴിലിൽ അല്പം തടസ്സം ഉണ്ടാകും. ശുഭദിനം-ചൊവ്വ.
രോഹിണി കഴിവുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നത് വലിയ ഉയർച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ശുഭദിനം-തിങ്കൾ.
മകയിരം മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. അറിവ് വർദ്ധിക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളിൽ നിന്നും രക്ഷപ്പെടും. മനസ്സിൽ ദുഷ്ചിന്തയുണ്ടാകും. ശുഭദിനം-ബുധൻ.
തിരുവാതിര ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാവുന്ന നല്ല അവസരങ്ങൾ തുറന്നുകിട്ടും. സത്യസന്ധമായ പ്രവൃത്തിയാൽ അന്യരെ ആകർഷിക്കും. കുടുംബത്തിൽ നിന്നു മാറി താമസിക്കാൻ ഉചിതമായ അവസരമാണ്. ഭാര്യയാലും പിതാവിനാലും മാനസിക വിഷമതകൾ ഉണ്ടാകും. ശുഭദിനം-വെള്ളി.
പുണർതം നയപരവും സ്‌നേഹവുമായ പ്രവൃത്തിയാൽ ബന്ധുക്കളെ ആകർഷിക്കും. പിതൃഭൂസ്വത്തുക്കൾ വില്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ അവസരമാണ്. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. ശുഭദിനം-ശനി.
പൂയം എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കും. വെൽഡിങ് പോലെ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം കൈവരിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ അതീവ ശ്രദ്ധ ചെലുത്തണം. ശുഭദിനം-വ്യാഴം.
ആയില്യം വ്യാപാര - വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. സകല സൗകര്യങ്ങളും ലഭിക്കാനുള്ള സന്ദർഭം കാണുന്നു. പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ശുഭദിനം-ചൊവ്വ.
മകം ബിസിനസുകാർക്ക് അധികലാഭം ലഭ്യമാകും. നിയമപരമായ കാര്യങ്ങളിൽ അനുകൂല നീക്കങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽ മേഖലയിലേക്ക് മാറാൻ സാധിക്കും. വാക്ചാതുര്യവും അറിവും വർദ്ധിക്കും. ശുഭദിനം -ചൊവ്വ.
പൂരം കുടുംബക്കാരാൽ പ്രശംസിക്കത്തക്ക മഹത്വങ്ങൾ ഉണ്ടാകും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. കർമ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. ശുഭദിനം- തിങ്കൾ.
ഉത്രം സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. വിഷമതകൾ ഉളവാക്കുന്ന വാർത്തകൾ കേൾക്കാനിടവരും. മുൻകോപം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാൻ കഴിയാതെവരും. ശുഭദിനം -ശനി.
അത്തം
വാഹനം, വസ്തുക്കൾ എന്നിവ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. വ്യാപാര, വ്യവസായമേഖലയിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാകും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ശുഭദിനം-വ്യാഴം.
ചിത്തിര കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാൽ പ്രശംസിക്കപ്പെടുകയും ചെയ്യും. ചെറുകിട വ്യവസായികൾക്ക് അധികലാഭം ലഭ്യമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങൾക്ക് ദൂരദേശത്ത് തൊഴിൽ ലഭിക്കും. നേത്രരോഗം വരാവുന്നതാണ്. ശുഭദിനം - ബുധൻ.
ചോതി ചിലർക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവർത്തിക്കും. സന്താനങ്ങൾക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ തമ്മിൽ കലഹിക്കാനിടവരും. ശുഭദിനം -ചൊവ്വ.
വിശാഖം നയപരവും മധുരവുമായ സംസാരത്താൽ അന്യരെ ആകർഷിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ശുഭദിനം- വ്യാഴം.
അനിഴം
പുനർവിവാഹം അന്വേഷിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസിൽ തീരുമാനങ്ങൾ കൈകൊള്ളുക. നിലവിലുള്ള ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ശുഭദിനം -ബുധൻ.
തൃക്കേട്ട മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ വളരെ വേഗം നിവൃത്തിയിലെത്തും. ഭൂസ്വത്തുക്കൾ വില്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. പലവിധ മേഖലകളിൽ പുരോഗമനത്തിന്റെയും അവസരമാണ്. നിലം, വസ്തുക്കൾ എന്നിവയിൽ നിന്ന് ആദായം ലഭിക്കും. ശുഭദിനം - തിങ്കൾ.
മൂലം ധൈര്യത്തോടെയും സാമർത്ഥ്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. തർക്കങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്നവർക്ക് കൂടുതൽ ബാദ്ധ്യതകൾ ഉണ്ടാകുന്നതാണ്. ശുഭദിനം - വെള്ളി.
പൂരാടം ജോലികൾ യഥാസമയത്തു ചെയ്തു തീർക്കാൻ കഴിയും. ഇലക്ട്രിക്, ഇലക്‌ട്രോണിക്സ് മുതലായ തൊഴിൽ ചെയ്യുന്നവർക്കു മികച്ച ലാഭം പ്രതീക്ഷിക്കാം. മനസ്സിൽ ചില വിഷമതകൾ ഉണ്ടാകും. പിതാവിന് അസുഖം വരാനിടയുണ്ട്. ശുഭദിനം -ബുധൻ.
ഉത്രാടം ഒന്നിലധികം മേഖലകളിൽ വരുമാനം വരാനിടയുണ്ട്. വ്യാപാരസംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാൻ അനുകൂലമായ അവസരമാണ്. ശുഭദിനം -ശനി.
തിരുവോണം മാതാപിതാക്കളുടെ അനുമതിയോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കാവുന്നതാണ്. നൃത്തസംഗീതക്ലാസുകൾ നടത്തുന്നവർക്ക് ധാരാളം വിദ്യാർത്ഥികളെ ലഭിക്കാനുള്ള സന്ദർഭം കാണുന്നു. ശുഭദിനം -ബുധൻ.
അവിട്ടം പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. പുതിയ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയമല്ല. സുഹൃത്തുക്കളാൽ പലവിധ നഷ്ടങ്ങൾ വരാനിടയുണ്ട്. കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മനഃപ്രയാസമുണ്ടാകും. ശുഭദിനം -തിങ്കൾ.
ചതയം മനസിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. ജീവിതത്തിൽ ഗൗരവമായ സ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം. മനസിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരകൃപയാൽ നിഷ്പ്രയാസം സാധ്യമാകും. വാർദ്ധക്യം ചെന്നവരോടും പിതാവിനോടും സ്‌നേഹമായിരിക്കും. ശുഭദിനം -വെള്ളി.
പൂരുരുട്ടാതി മന:സന്തോഷകരമായ കാര്യങ്ങൾ ഏറെ ഉണ്ടാവാനിടയുണ്ട്. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്തും. ബന്ധുമിത്രാദികളിൽ നിന്നും അപ്രതീക്ഷിതമായ എതിർപ്പുകളെ തരണം ചെയ്യേണ്ടിവരും. ശുഭദിനം -വ്യാഴം.
ഉത്തൃട്ടാതി ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. അനാവശ്യ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. ശുഭദിനം -ചൊവ്വ.
രേവതി ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദർഭമാകുന്നു. ജോലിരംഗത്ത് കൂടുതൽ അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിയും. മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകൾ ഉണ്ടാകും. പ്രശ്നങ്ങളെ ധീരതയോടെ നേരിടാൻ കഴിയും. ശുഭദിനം -ഞായർ.