
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മേയ് 11 - 1201 മേടം 28 തിങ്കളാഴ്ച. ( 48 നാഴിക 22 വിനാഴിക വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം ) [ നവമി തിഥി 23 നാഴിക 12 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി 9 മണി വരെ )
അശ്വതി : സഹപ്രവർത്തകരുടെ സഹകരണമില്ലായ്മ, വിരഹം, സ്ഥാനഭ്രംശം, പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.
ഭരണി : സാമ്പത്തിക നഷ്ടങ്ങൾ, കുടുംബത്തിൽ ദോഷാനുഭവങ്ങൾ, ശത്രുക്കൾ കൂടുതൽ ശക്തരാകും, ദൂരയാത്രാക്ലേശം, കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർ കരുതലോടെ നീങ്ങുക.
കാർത്തിക : ദീർഘ നാളായി കൊണ്ടു നടന്ന മോഹങ്ങൾ പൂവണിയും, ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല തീരുമാനങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. നൂതന അറിവുകൾ സമ്പാദിക്കും.
രോഹിണി : അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കണം, കുടുംബ ജീവിതം കൂടുതൽ ആനന്ദപ്രദമാകും, ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം പ്രതീക്ഷിക്കാം.
മകയിരം : പ്രണയത്തിൽ ചെന്ന് ചാടരുത്, ഏത് കാര്യങ്ങൾക്കും മാതാപിതാക്കളുടെ അഭിപ്രായം തേടുന്നത് നല്ല ഫലം തരും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, രാഷ്ട്രീയ സമ്മർദ്ദത്തിനു വിധേയമായി പ്രവർത്തിക്കും.
തിരുവാതിര : പ്രകോപിപ്പിക്കുന്ന പല കാര്യങ്ങളും ചുറ്റും നടക്കും അതിലൊന്നും വശംവദനാകരുത്. സ്ത്രീകൾ മുഖേനെ ന്തോഷവും സമാധാനവും ലഭിക്കും, ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും.
പുണർതം : പഠന കാര്യങ്ങളിൽ ഏത് പ്രതിസന്ധി ഘട്ടത്തെയും മറികടന്നു മുന്നേറും. ജോലി തേടുന്നവർക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അന്യവ്യക്തിയുടെ സഹായത്താൽ കാര്യങ്ങൾ നടന്നുപോകും, ശാരീരികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും.
പൂയം : പ്രയത്നത്തിനു തക്കവണ്ണം അംഗീകാരം ലഭിക്കും, ദൈവീക ചിന്ത ഉടലെടുക്കും, പ്രണയ പങ്കാളിയുടെ ചതിയിൽ പെടരുത്. ജല യാത്ര നടത്താൻ യോഗം, അവിവാഹിതർക്ക് പുതിയതും അനുകൂലവുമായ ആലോചനകൾ വരും.
ആയില്യം : കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരം ഉണ്ടാകും. വിദ്യാഗുണം ഉണ്ടാകും. കർമരംഗത്ത് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. ഇഷ്ട ജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും.
മകം : ചർമ്മ സംബന്ധമായി ഉള്ള പ്രശ്നങ്ങൾ അലട്ടിയേക്കാം. വളരെയധികം ആലോചിച്ചു നോക്കി മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ധനപരമായി ദുരിതം, പലവിധത്തിലും ഉള്ള വിഷമതകൾ.
പൂരം : അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. ശാരീരിക പ്രശ്നങ്ങൾ ഉടലെടുക്കും. അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവർ വളരെയധികം ശ്രദ്ധിക്കണം.
ഉത്രം : ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, സ്വഹിതത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
അത്തം : ഓഹരി വിപണിയിൽ പണം നഷ്ടം വരും, അഗ്നി സൂക്ഷിക്കണം. വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം. പ്രണയം സംബന്ധിച്ച് പ്രയാസങ്ങൾ, ജനപ്രീതിയും അംഗീകാരവും കുറയും,
ചിത്തിര : മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക, നിഗൂഢ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, ശത്രുവിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കണം, വ്യക്തിജീവിതത്തിൽ സ്ത്രീകൾ കാരണം പ്രശ്നങ്ങൾ.
ചോതി : ശത്രുക്കൾ വർദ്ധിക്കും, ദാമ്പത്യ സുഖക്കുറവ്, ജീവിതം വിജയം നേടാൻ കഠിനപരിശ്രമം വേണ്ടി വരും, മാരക പ്രവൃത്തികളുടെ കുറ്റം ഏൽക്കേണ്ടി വരും, അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക.
വിശാഖം : തൊഴിൽപരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങൾക്ക് ശമനമുണ്ടാകും, കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ഉത്തരവാദിത്വം കാണിക്കാൻ സാഹചര്യങ്ങളുണ്ടാകും.
അനിഴം : വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർദ്ധിക്കും. ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കാം. അന്തസ്സ് നിലനിർത്തും, വാക്ക് പാലിക്കും, കലാ സാഹിത്യ പ്രവർത്തനം മൂലം മേന്മ ഉണ്ടാകും.
കേട്ട : സമൂഹത്തിൽ കുടുംബത്തിന്റെ പ്രതിച്ഛായ ഉയർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കും.നല്ല വാർത്തകൾ കേൾക്കാനിടവരും, പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും, ചിരകാലാഭിലാഷങ്ങൾ പൂവണിയും.
മൂലം : സഹോദരഗുണം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. പുണ്യ സങ്കേതങ്ങൾ സന്ദർശിക്കും. ശത്രുക്കളുടെ ശല്യം കുറയും, ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും.
പൂരാടം : ആഢംബര വസ്തുക്കളിൽ താൽപര്യം വർധിക്കും. സാമ്പത്തിക ഇടപാടിൽ വളരെ ജാഗ്രത പുലർത്തേണ്ട സമയമാണ്. കുടുംബാംഗങ്ങളിൽ പെട്ടവരുടെ സഹകരണവും സഹോദര സ്ഥാനീയരുടെ സഹായം ലഭിക്കും.
ഉത്രാടം : ഏർപ്പെടുന്ന ജോലികളിൽ വിജയം കാണും. ജോലിക്കായി ശ്രമിക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരും. പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും.
തിരുവോണം : കലാ സാമൂഹിക സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും, പ്രണയ ബന്ധങ്ങളിൽ വിജയം. പൊതു പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
അവിട്ടം : പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. തൊഴിൽരംഗത്ത് പ്രതികൂലസ്ഥിതി അനുഭവപ്പെടും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യത കാണുന്നുണ്ട്. പ്രവൃത്തികളിൽ ജാഗ്രത പാലിക്കുക.
ചതയം : സംസാരത്തിൽ നിയന്ത്രണം വേണം. വേണ്ടപ്പെട്ടവരിൽ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. പല വിധത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേർപാടു മൂലം ദുഃഖം അനുഭവിക്കാൻ ഇടവരും. അന്യഗൃഹ വാസം, നേത്ര- ഉദര രോഗം,
പൂരുരുട്ടാതി : ചെലവ് കർശനമായി നിയന്ത്രിക്കണം. സർക്കാർ സംബന്ധമായി പലവിധ വിഷമതകൾ അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവർക്ക് തടസം നേരിടും. അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും.
ഉത്തൃട്ടാതി : ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവു കൂടും. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. ജോലിസ്ഥലത്ത് ക്ഷമയോടെ തുടരുക. ഒരേ സമയം ഒന്നിലധികം പ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ മനഃസമാധാനം നഷ്ടപ്പെടും.
രേവതി : പൊതു പ്രവർത്തകർക്ക് മാനഹാനിയും നിയമ നടപടികളും, മുൻകൈയെടുത്തു കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. സമയത്ത് ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ. ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ മൂലം പ്രയാസങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |