
ഭോപ്പാൽ: ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട എട്ടുപേർ ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലെ മൊറേന നഗരത്തിലെ ജുവനൈൽ ഹോമിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.
ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തതിന് ശിക്ഷിക്കപ്പെട്ട 12 കുട്ടികളാണ് ജുവനൈൽ ഹോമിൽ ഉണ്ടായിരുന്നത്. കുളിമുറിയുടെ ഭിത്തി തകർത്താണ് എട്ടുപേരും രക്ഷപ്പെട്ടത്. തുടർന്ന് ജുവനൈൽ ഹോമിൽ നിയോഗിച്ചിരുന്ന സ്‌പെഷ്യൽ ആംഡ് ഫോഴ്‌സ് ഗാർഡ് കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |