
കോട്ടയം : കാപ്പ ചുമത്തി നാടുകടത്തുന്ന ഗുണ്ടകൾ തിരികെയെത്തുന്നത് അതിശക്തരായി. അന്യജില്ലയിൽ സൈര്യവിഹാരം നടത്തുകയും കൂടുതൽ ബന്ധങ്ങളുണ്ടാക്കി തിരികെ എത്തുകയുമാണ് പതിവ്. വ്യവസ്ഥലംഘിച്ചെത്തുന്നവരുമുണ്ട്. സ്വന്തം നിലയിൽ അണികളായ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വില്പനയാണ് ക്വട്ടേഷൻ സംഘങ്ങളുടെ പ്രധാന വരുമാന മാർഗം. വീര്യം കൂടിയ മയക്കുമരുന്ന് ആംപ്യൂളുകളും ഹാഷിഷ് ഓയിലും വരെ ഒഴുകുകയാണ്. കാപ്പ ചുമത്തി ഗുണ്ടകളെ റിമാൻഡ് ചെയ്യാനുള്ള അധികാരം കളക്ടർക്കാണ്. എന്നാൽ, ഇതേ നിയമപ്രകാരം ഗുണ്ടകളെ നാടുകടത്താൻ പൊലീസിനുള്ള അധികാരം ഉപയോഗിച്ചാണ് സ്ഥിരം കുറ്റവാളികളെ ജില്ലയ്ക്ക് പുറത്തേക്കു നിശ്ചിത കാലയളവിലേക്കു നാടുകടത്തുന്നത്. ഇത് ബന്ധം വിപുലീകരിക്കാനും സാമ്പത്തികമുണ്ടാക്കാനുമുള്ള അവസരമായി കാണുകയാണ് ക്രിമിനലുകൾ. ഗാന്ധിനഗർ, ചങ്ങനാശേരി, ഏറ്റുമാനൂർ ,കോട്ടയം വെസ്റ്റ്, ഈസ്റ്റ് ,പാലാ, ഈരാറ്റുപേട്ട , മുണ്ടക്കയം സ്റ്റേഷനുകളിൽ ക്രൈംകേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നിവിടങ്ങളിലായി തഴച്ചു വളർന്ന ഗുണ്ടാ സംഘങ്ങളെ പൊലീസ് ഏറെക്കുറെ അടിച്ചൊതുക്കിയിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും തലപ്പൊക്കി തുടങ്ങി.
പൊലീസ് ഒന്നും അറിയുന്നില്ല
നാടുകടത്തപ്പെടുന്ന ഗുണ്ടകളെ നിരീക്ഷിക്കുന്നതിലെ വീഴ്ച
പുതിയ ഫോണും സിംകാർഡും വരെ ഉപയോഗിക്കുന്നു
ബ്ലേഡ്, ക്വട്ടേഷൻ, ലഹരി ഇടപാടുകളിൽ സജീവമാകുന്നു
ജയിൽ ബന്ധം തുണ
ചെറിയ മീനായി ജയിലിൽ കയറുന്ന ഗുണ്ടകൾ തിമിംഗലങ്ങളായാണ് പുറത്തിറങ്ങുന്നത്. ഈ ബന്ധം നാടുകടത്തപ്പെടമ്പോഴും തുണയ്ക്കും. ദൂരെ ദിക്കുകളിലേയ്ക്ക് നാടുകടത്തപ്പെടുന്നവർ പുതിയ സ്ഥലത്തെത്തിയാൽ അവിടെ പുതിയ കൂട്ടുകാരെ കണ്ടെത്തും. ജയിലിലോ മറ്റു ക്രിമിനൽ സാഹചര്യങ്ങളിലോ പരിചയപ്പെട്ടവരെ തേടിപ്പിടിച്ച് കൂട്ടാളികളാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |