കാപ്പ ചുമത്തി ജയിലിലടച്ചു
Monday 11 May 2026 12:20 AM IST
കോതമംഗലം: രാത്രിയിൽ വീടുകളിൽ കയറി സ്‌ത്രീകളുടെയും കുട്ടികളുടെയും സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിക്കുന്നത് പതിവാക്കിയ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജുവിനെതിരെ (ആസിഡ് ബിജു - 51) ആണ് നടപടി. നിരവധി സ്‌റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ് ഇയാൾ. മൂന്ന് വർഷം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂരിലെ വീട്ടിൽ മോഷണം നടത്തിയിരുന്നു. ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.