പോക്സോ കേസിൽ 52കാരൻ അറസ്റ്റിൽ
കൊല്ലം: പ്രയായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ താഴമേൽ സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം അഞ്ചൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ ഇയാൾ 2022 മുതൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. പ്രതിയുടെ വീട്ടിൽ വച്ചും മറ്റ് ബന്ധുവീടുകളിൽ വച്ചുമായിരുന്നു പീഡനം.
വിവരം പുറത്തുപറയരുതെന്നു പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഈ സാഹചര്യം മുതലെടുത്തു 4 വർഷമായി ഇയാൾ ഉപദ്രവിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി വിവരം മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് കുടുംബം അഞ്ചൽ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.