'പൊലീസിനെതിരെ അക്രമം നാണക്കേട്'
കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചുവട്ടിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തെ അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (കേരള) അപലപിച്ചു. ഇത്തരം സംഭവങ്ങൾ സ്വകാര്യ സുരക്ഷാമേഖലയ്ക്ക് കളങ്കമാണെന്ന് അസോസിയേഷൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരും അക്രമി സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽ പൊലീസ് അറസ്റ്റുചെയ്തതിൽ ഒരാൾ മാത്രമാണ് ഇപ്പോഴും ജോലിയിലുള്ളത്. സെക്യൂരിറ്റി ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ സ്വഭാവസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സാമൂഹ്യ വിരുദ്ധർ ഈ രംഗത്തേക്ക് കടന്നുവരാതിരിക്കാൻ ഏജൻസികൾ ശ്രദ്ധിക്കണം.