കൊല്ലം: മുണ്ടയ്ക്കൽ നേതാജി നഗറിലെ സ്റ്റേഷനറി കടയിൽ നിന്നു 4,000 രൂപ അപഹരിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഇരവിപുരം സുനാമി ഫ്ളാറ്റിൽ ബ്ളോക്ക് നമ്പർ 6 ഹൗസ് നമ്പർ 7 സ്നേഹതീരം സജിൻ നിവാസിൽ ഷിജിൻഷാജിയെ (22) ആണ് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരത്തുള്ള റോബർട്ടിന്റെ സ്റ്റേഷനറി കടയിൽ മോട്ടോർ സൈക്കിളിൽ വന്ന യുവാക്കൾ നാരങ്ങാവെളളം ആവശ്യപ്പെടുകയായിരുന്നു. നാരങ്ങാവെള്ളം എടുക്കുന്ന സമയത്ത് കടയിലെ പണപ്പെട്ടി തുറന്ന് യുവാക്കളിൽ ഒരാൾ പണം കൈക്കലാക്കി. തടയാൻ ശ്രമിച്ച റോബർട്ടിനെ തള്ളിമാറ്റി ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. 4000 രൂപ മോഷണം പോയെന്ന റോബർട്ടിന്റെ പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സംഘത്തിലെ ഒരാളെ കൊല്ലം ബീച്ചിന് സമീപത്തുനിന്നു പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആർ. രജീഷ്, ബാലചന്ദ്രൻ, സി.പി.ഒമാരായ അഭിലാഷ്, സജീവ് എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |