ശബരിമല : സന്നിധാനത്തെ ഭണ്ഡാരത്തിൽ എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്ക് നൽകാൻ തയ്യാറാക്കിയ നോട്ടുകെട്ടുകളിൽ തിരിമറി നടന്ന സംഭവത്തിൽ ദേവസ്വം വിജിലൻസ് ദേവസ്വം കമ്മിഷണർക്ക് റിപ്പോർട്ട് നൽകി.. ഭണ്ഡാരം ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് തിരിമറി നടത്തിയതാകാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. തിങ്കളാഴ്ചയാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ദേവസ്വം വിജിലൻസും എക്സിക്യൂട്ടീവ് ഒാഫീസറും പരിശോധന നടത്തിയിരുന്നു. കാണിക്കയും മറ്റ് നടവരവുകളുമായി ശബരിമലയിൽ ലഭിക്കുകയും ഭണ്ഡാരത്തിൽ എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കി മാറ്റുകയും ചെയ്ത പണത്തിലാണ് തിരിമറി കണ്ടെത്തിയത്.
സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ ബാങ്ക് ജീവനക്കാർ നേരിട്ടെത്തിയാണ് നോട്ടുകൾ യന്ത്രത്തിൽ എണ്ണിത്തിട്ടപ്പെടുത്തി ഏറ്രെടുക്കുന്നത്. നോട്ടെണ്ണാൻ മൂന്ന് യന്ത്രങ്ങളാണുള്ളത്. ഇതിൽ രണ്ടെണ്ണത്തിലാണ് പിശക് കണ്ടെത്തിയത്.
.. 10, 20, 50 രൂപയുടെ മുതലുള്ള കെട്ടുകളിൽ ക്രമക്കേടുണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ ഭണ്ഡാരം ജീവനക്കാരും ബാങ്ക് ജീവനക്കാരും ചേർന്നുള്ള ഒത്തുകളിയോ നെയ് പുരണ്ട നോട്ടുകൾ എണ്ണുന്നതിൽ യന്ത്രസംവിധാനത്തിന് വന്ന തകരാറോ ആകാമെന്ന് വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. . ദേവസ്വം കമ്മിഷണർക്ക് കൈമാറിയ റിപ്പോർട്ടിൻമേൽ ദേവസ്വം വിജിലൻസ് എസ് .പി അന്വേഷണം നടത്തും.. ഇതിന് ശേഷമാകും തുടർ നടപടി സ്വീകരിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |