നാഗർകോവിൽ: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വില്പനയ്ക്കായി കൊണ്ടുവന്ന 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി സന്തോഷ് (31), വെള്ളറട മുട്ടയ്ക്കോട് സ്വദേശി ഉദയകുമാർ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം.
ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കളിയിക്കാവിളയിൽ എസ്.ഐ മഹേശ്വരരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ തമിഴ്നാട്ടിലേക്ക് കച്ചവടത്തിനായി കൊണ്ടുവന്നതാണെന്ന് ഇവർ സമ്മതിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |