തിരൂരങ്ങാടി: ടോറസ്, ടിപ്പർ ലോറികളുടെ വേഗപ്പാച്ചിലിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കക്കാട്- പരപ്പനങ്ങാടി റോഡിലൂടെ പരപ്പനങ്ങാടി ഹാർബർ നിർമ്മാണത്തിന് കല്ലുകളെത്തിക്കുന്ന ലോറികൾക്കാണ് അധികൃതർ കടിഞ്ഞാണിട്ടത്.
ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐമാരായ ഡാനിയൽ ബേബി, സജി തോമസ്, എ.എം.വി.ഐ സുനിൽ രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ചെമ്മാട് ,തിരൂരങ്ങാടി, കൊളപ്പുറം, കക്കാട്, കോട്ടയ്ക്കൽ, മലപ്പുറം, കൊണ്ടോട്ടി, തിരൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
63 കേസുകളിലായി 68,500 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. സ്കൂൾ, ഓഫീസ് തിരക്കേറിയ രാവിലെകളിലും വൈകുന്നേരങ്ങളിലും ടിപ്പർ ലോറികൾ നിരത്തിലിറങ്ങരുതെന്ന് നിർദ്ദേശം. എന്നാൽ ഇത് പാലിക്കപ്പെടാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |