മൂലമറ്റം: വെള്ളിയാമറ്റത്തിനടുത്ത് പൂച്ചപ്രയിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് വെട്ടേറ്റ് മരിച്ചു. പൂച്ചപ്ര കല്ലംപ്ലാക്കൽ സനലാണ് (45) മരിച്ചത്. മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ സുഹൃത്ത് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന സനലിന്റെ സുഹൃത്തായ ചേലപ്ലാക്കൽ ഉണ്ണിയെന്ന് വിളിക്കുന്ന അരുണിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അരുൺ വാക്കത്തി ഉപയോഗിച്ച് സനലിനെ വെട്ടുകയായിരുന്നു. കാഞ്ഞാർ എസ്.ഐ ജിബിൻ തോമസ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സാജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |