കൊല്ലം : ഡ്രൈഡേയിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി താലൂക്കിലുടനീളം നടത്തിയ റെയ്ഡിൽ 33 ലിറ്റർ വിദേശ മദ്യവും കഞ്ചാവുമടക്കം നിരവധി പേർ പിടിയിലായി. നാല് അബ്കാരി കേസുകളും ഒരു കഞ്ചാവ് കേസുമാണ് രജിസ്റ്റർ ചെയ്തത്. നാല് പ്രതികൾ അറസ്റ്റിലായി. കഞ്ചാവ് കൈവശം വച്ചതിന് തൊടിയൂർ വടക്ക് സ്വദേശി റിൻഷാദ് (22), വിദേശ മദ്യം വീട്ടിൽ വില്പന നടത്തിയ നീണ്ടകര പുത്തൻ തുറ സ്വദേശി മണിക്കുട്ടൻ എന്നറിയപ്പെടുന്ന വിനോദ് (47), അനുവദനീയ അളവിൽ കൂടുതൽ വിദേശ മദ്യം സൂക്ഷിച്ചതിന് മണപ്പള്ളി സ്വദേശി സുനിൽ (44), ആലുംകടവ് സ്വദേശി ശ്രീജിത്ത്
(31), തൊടിയൂർ വേങ്ങറ സ്വദേശി ശ്രീകുമാർ (35) എന്നിവർക്കെതിരെയാണ് കേസെടുത്തത്. റെയ്ഡിന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി .പ്രസന്നനും പ്രിവന്റീവ് ഓഫീസർമാരായ
പി. എൽ. വിജിലാൽ, എസ്. ഉണ്ണികൃഷ്ണ പിള്ള, കെ. വി.എബിമോൻ , സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.കിഷോർ, ബി. സന്തോഷ്, രജിത്, ചാൾസ്, പ്രേം രാജ്, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ നേതൃത്വം നൽകി. ലഹരി പദാർത്ഥങ്ങളുടെ
അനധികൃത ഉല്പാദനം, സംഭരണം, വിതരണം, ഉപഭോഗം എന്നിവ സംബന്ധിച്ച് 04762630831
എന്ന നമ്പരിൽ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |