തിരുവനന്തപുരം:അബ്കാരി കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലിരിക്കുന്ന വ്യാജ ചാരായ നിർമ്മാണ കേസിലെ പ്രതിയായ കൊച്ചുവേളി വിനായക നഗറിൽ 79/56 രാജുവിനെയാണ് (62) പേട്ട പൊലീസ് കരമന ബണ്ട് റോഡ് ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്.ഒളിവിലായിരുന്ന പ്രതിയെ ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഡി.പൃഥിരാജിന്റെ നേത്യത്വത്തിൽ പേട്ട പൊലീസ് ഇൻസ്പെക്ടർ റിയാസ് രാജ, സബ് ഇൻസ്പെക്ടർ രതീഷ്, സി.പി.ഓമാരായ ഷമി ,വിനോദ്,കണ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |