കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കാഞ്ഞിരകൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത് സുരേഷാണ് (19) കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കരവാരം തോട്ടയ്ക്കാട് സ്വദേശിയായ വിദ്യാർത്ഥിനിയുമായി ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഡൽഹിയിൽ നിന്ന് പഴയ വാഹനങ്ങളെടുത്ത് കേരളത്തിൽ മറിച്ച് വില്പന നടത്തുന്ന ബിസിനസാണ് തനിക്കുള്ളതെന്നും, വാഹനമെടുക്കുന്നതിനായി അത്യാവശ്യമായി കുറച്ചു പണം ആവശ്യമുണ്ടെന്നും അതിന് സഹായിക്കണമെന്നും പറഞ്ഞ് പെൺകുട്ടിയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു.
ഇത് പെൺകുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് സ്വർണാഭരണങ്ങൾ പണയം വയ്ക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.കണ്ണൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് സുരേഷെന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |