വർക്കല: വീട് കയറി അമ്മയെയും മകനെയും ആക്രമിച്ച കേസിൽ യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാവർകോട് വേങ്ങോട് എൽ.പി.എസിന് സമീപം അനിൽ (കുഞ്ചകൻ 19) ആണ് പിടിയിലായത്. വേങ്ങോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുജാത(56) മകൻ അഭിഷേക് എന്നിവരെയാണ് വീടുകയറി ആക്രമിച്ചത്. 8ന് രാത്രി 9.30 ഓടെയാണ് സംഭവം. വീട്ടിൽ ടി.വി കണ്ടു കൊണ്ടിരുന്ന സുജാതയെയും കുടുംബത്തെയും കതക് ചവിട്ടിത്തുറന്ന് സുജാതയെയും കുടുംബത്തെയും അനിൽ ആക്രമിച്ചതായാണ് പരാതി. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതിയെ കടമ്പാട്ട്കോണത്ത് നിന്നാണ് പിടികൂടിയത്. അയിരൂർ സി.ഐ. ശ്രീജേഷ്, എസ്.ഐ. സജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |