SignIn
Kerala Kaumudi Online
Thursday, 19 September 2024 5.05 AM IST

പള്ളുരുത്തിയിൽ വീട് കുത്തിത്തുറന്ന് കവർച്ച; 18 പവനും പണവും നഷ്‌ടമായി

Increase Font Size Decrease Font Size Print Page

പള്ളുരുത്തി: പള്ളുരുത്തിയിൽ വൃദ്ധദമ്പതികളുടെ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്‌ടാക്കൾ 18 പവൻ ആഭരണങ്ങളും 12,000 രൂപയും കവർന്നു. ഇടക്കൊച്ചി വില്ലേജ് ഓഫീസിന് വടക്ക് സൗപർണിക ഭവനിൽ രാമചന്ദ്രന്റെ വീട്ടിലായിരുന്നു കവർച്ച. ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്.

പിൻവാതിൽ കല്ലുകൊണ്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. അലമാരയിലിരുന്ന സ്വർണവും ബാഗിലെ പണവും അപഹരിക്കപ്പെട്ടു. 77കാരനായ രാമചന്ദ്രൻ കേന്ദ്രീയ വിദ്യാലയത്തിലെ മുൻ പ്രിൻസിപ്പലാണ്. നമ്പ്യാപുരം വിഷ്ണുമായ ക്ഷേത്ര ഭരണാധികാരിയുമാണ്. ഭാര്യ ജയശ്രീ സിൻഡിക്കേറ്റ് ബാങ്ക് മാനേജരായിരുന്നു. രണ്ടുമക്കളും ബംഗളൂരുവിൽ ബിസിനസുകാർ. അസിസ്‌റ്റന്റ് പൊലീസ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥ്, സി.ഐ. സുനിൽ തോമസ്, എസ്.ഐ. പി.പി. ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, THEFT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.