കിളിമാനൂർ:രാത്രി വീടുകയറി ആക്രമം നടത്തിയ പ്രതിയെ നഗരൂർ പൊലീസ് അറസ്റ്റു ചെയ്തു.തണ്ണിക്കോണം വിളയിൽക്കട വിശ്വകമൽ വീട്ടിൽ അജീഷാണ് (31) പിടിയിലായത്.നഗരൂർ നെടുമ്പറമ്പ് രാജധാനി കോളേജിനു സമീപം താമസിക്കുന്ന ബിനുവിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി 11മണിയോടെ പ്രതി അതിക്രമിച്ചു കയറി വീടിന്റെ ജനൽ ചില്ല് അടിച്ചു പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. തണ്ണിക്കോണം സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന കേസിലും,കടവിള സ്വദേശിയായ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിലും,കഞ്ചാവ് കേസിലും പ്രതിയാണ് അജീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |