കൂത്തുപറമ്പ്: കണ്ണവത്ത് നാടൻ തോക്കും മുള്ളൻ പന്നിയുടെ ഇറച്ചിയുമായി രണ്ടുപേർ അറസ്റ്റിൽ. പെരുവ ആക്കന്മൂല കോളനിയിലെ സനൂപ്, ബിജു എന്നിവരെയാണ് കണ്ണവം റേഞ്ച് ഓഫീസർ അഖിൽ നാരായണനും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. സനൂപിന്റെ വീട്ടിൽ നിന്നാണ് വേട്ടയാടാൻ ഉപയോഗിച്ച തോക്കും പാചകം ചെയ്തത മുള്ളൻ പന്നിയിറച്ചിയും കണ്ടെടുത്തത്.
ബിജുവിന്റെ വീട്ടിൽ നിന്നും ഉണക്കിയെടുക്കാൻ പാകത്തിൽ മുളകമ്പിൽ കോർത്ത നിലയിലുള്ള ഇറച്ചിയും പിടികൂടി. പ്രതികൾക്ക് തോക്ക് എവിടുന്ന് കിട്ടിയെന്നതും നായാട്ടു സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യവും ഫോറസ്റ്റ് സംഘം അന്വേഷിച്ച് വരികയാണ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ പ്രമോദ് കുമാർ ടി, സുനിൽകുമാർ ചെന്നപ്പൊയിൽ, എ.കെ സുരേന്ദ്രൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |