കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ വാഹനമിടിപ്പിച്ച് വീഴ്ത്തിയ ശേഷം വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അശമന്നൂർ തെക്കേപാലേലി വിപിൻ (36), അശമന്നൂർ നൂലേലി സ്വദേശികളായ മന്ത്രിക്കൽ ജിജോ (30), ഇടത്തോട്ടിൽ മഹേഷ് (42), പൊക്കാപ്പുറത്ത് അനന്തകൃഷ്ണൻ (ശ്യാം 28), കുന്നുമ്മേൽ അരുൺ ചന്ദ്രൻ (കണ്ണൻ 38) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലയിൽ രാത്രി പാലായത്ത്കാവ് ജംഗ്ഷനിൽ വച്ച് ഇരുമലപ്പടി സ്വദേശി അഷറഫിന് നേരെയാണ് ആക്രമണമുണ്ടായത്. അഷറഫ് ഇടനില നിന്ന് വാഹനം പണയത്തിന് നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അഷറഫിനെ പിക്കപ്പ് വാഹനത്തിൽ എത്തിയ സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ സംഘത്തെ തെങ്കാശിയിൽ നിന്നാണ് പിടികൂടിയത്. അന്വേഷണത്തിന് എസ്.ഐമാരായ മാഹിൻ സലീം, സി .എം മുജീബ്, സി .പി.ഒമാരായ പി.എം. അജിംസ്, സനൽ വി. കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |