കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ണനല്ലൂർ കുരീപ്പള്ളി ജംഗ്ഷനു സമീപത്തുനിന്നും ഇരുചക്രവാഹനം മോഷ്ടിച്ച സംഭവങ്ങളിൽ രണ്ടുപേർ പിടിയിലായി. എറണാകുളം കോടനാട് കാഞ്ഞിരത്തുംകുടി വീട്ടിൽ രഗീഷിനെ(26) കരുനാഗപ്പള്ളി പൊലീസും മയ്യനാട് ആക്കോലിൽ സജികുമാറിനെ(47) കണ്ണനല്ലൂർ പൊലീസുമാണ് പിടികൂടിയത്.
മൂന്നുമാസം മുമ്പ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കരുനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ അന്തർ ജില്ലാ വാഹനമോഷ്ടാവായ രഗീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിസ്മസ് ദിവസം വൈകിട്ട് കണ്ണനല്ലൂർ സ്വദേശിയായ ഷിബുവിന്റെ ഇരുചക്രവാഹനം കുരീപ്പള്ളി ജംഗഷനിൽ നിന്ന് മോഷണം പോയിരുന്നു. തുടർന്ന് കണ്ണനല്ലൂർ പൊലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സജികുമാറിനെ പിടികൂടിയത്.
കരുനാഗപ്പള്ളി ഇൻസ്പക്ടർ വി.ബിജു, എസ്.ഐ ശ്രീകുമാർ, എ.എസ്.ഐമാരായ ഷാജിമോൻ, അജയൻ, സി.പി.ഒ ഹാഷിം എന്നിവർ ചേർന്നാണ് രഗീഷിനെ പിടികൂടിയത്, കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാർ, എസ്.ഐ നജുമുദീൻ, സി.പി.ഒമാരായ നജീബ്, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് സജികുമാറിനെ പിടികൂടിയത്. കേടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |