ബിരുദാനന്തര ബിരുദമുണ്ടോ?​ 40 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം ഈ ജോലിക്ക്,​ അവസാന തീയതി മേയ് 30

Friday 08 May 2026 9:42 PM IST

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശുസംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഒ.ആർ.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുക്കുന്നു. ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദം, കുട്ടികളുടെ മേഖലയിലെയും പരിശീലന മേഖലയിലെയും പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാനുള്ള താത്പര്യവും അഭിരുചിയുമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ചായിരിക്കും ഹോണറേറിയം നൽകുന്നത്.

തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മേയ് 30ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് സമർപ്പിക്കണം. പ്രായപരിധി 40 വയസ്സ്. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, പൂജപ്പുര, തിരുവനന്തപുരം 695012. ഫോൺ: 04712345121, 9061423749