ലോകത്താകമാനം ഹ്യൂമാനിറ്റീസ്,സോഷ്യൽ സയൻസ്,ലിബറൽ ആർട്‌സ് മേഖലയിൽ ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയാണ്.യു.ജി പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഞ്ചു ശതമാനവും,ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികളിൽ ആറു ശതമാനത്തിന്റെയും വർധനവുണ്ട്.
ബിരുദ പ്രോഗ്രാമുകളുടെ എൻറോൾമെന്റ് വിലയിരുത്തിയാൽ ബി.എയ്ക്ക് ചേരുന്ന വിദ്യാർത്ഥികൾ റെഗുലർ സ്ട്രീമിൽ 51 ശതമാനവും,വിദൂര വിദ്യാഭ്യാസത്തിൽ 75 ശതമാനവും വരും.എം.എയ്ക്കിത് യഥാക്രമം 12 ഉം 42 ഉം ശതമാനമാണ്.ഇക്കണോമിക്‌സ്, ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്,സോഷ്യോളജി,ആന്ത്രപ്പോളജി,സൈക്കോളജി,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ,മീഡിയ സ്റ്റഡീസ്, മാസ് മീഡിയ & കമ്മ്യൂണിക്കേഷൻ,ഫിലോസഫി,ഇന്ത്യൻ ഭാഷകൾ,വിദേശ ഭാഷകൾ മുതലായവയ്ക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു വരുന്നു.
സാമ്പത്തികം,സാമൂഹികം,രാഷ്ട്രീയം,പോളിസി,സുസ്ഥിര വികസനം,പരിസ്ഥിതികം,ടെക്‌നോളജി തുടങ്ങിയ മേഖലകളിലേക്കുള്ള പുത്തൻ മേഖലകൾ ഹ്യൂമാനിറ്റീസ് പഠനത്തിനൊപ്പമോ തുടർപഠനത്തിനോ കണ്ടെത്തണം. ഡെവലെപ്‌മെന്റ് സയൻസിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ്,ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്,അശോക യൂണിവേഴ്‌സിറ്റി,ജെ.എൻ.യു,ഐ.ഐ.എമ്മുകൾ, ഐ.ഐ.ടികൾ,പോളിസിതല ഇൻസ്റ്റിറ്റ്യൂട്ടുകൾ,കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ,ഡൽഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ നൂതന കോഴ്‌സുകൾ,ഉപരിപഠനം,ഗവേഷണ മേഖലകൾ എന്നിവ വിലയിരുത്താൻ ശ്രമിക്കണം.
പോളിസി തലം
പോളിസി തലത്തിൽ എല്ലാ മേഖലകളിലും സാധ്യതകളുണ്ട്.ഹെൽത്ത് പോളിസി,കാർഷിക നയം,കാലാവസ്ഥാ മാറ്റം,പബ്ലിക് പോളിസി,ഡാറ്റ മാനേജ്‌മെന്റ് തുടങ്ങി നിരവധി തലത്തിൽ പ്രവർത്തിക്കാം.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വൺ ഹെൽത്ത്, പബ്ലിക് ഹെൽത്ത്,ഹെൽത്ത് പോളിസി,സർവേ,ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാം.
ആശയവിനിമയം മെച്ചപ്പെടുത്താനും മാതൃഭാഷയിലും,ഇംഗ്ലീഷിലും നന്നായി സംസാരിക്കുവാനും,എഴുതുവാനുമുള്ള കഴിവ് സ്വായത്തമാക്കണം.സോഷ്യൽ സയൻസ് ബിരുദധാരികളാണ് കൂടുതലായി സിവിൽ സർവിസസ് പരീക്ഷയിൽ മുന്നേറുന്നത്. കാറ്റ് പരീക്ഷയെഴുതി ഐ.ഐ.എമ്മുകളിലെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.ബി.എ പ്രോഗ്രാമിന് ചേരുന്നതിനു മുമ്പ് ഭാവിയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള മേഖലയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്.വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിനുതകുന്ന നിരവധി വിഷയങ്ങൾ കണ്ടെത്താം.പൊളിറ്റിക്കൽ മാനേജ്മന്റ്,പാരിസ്ഥിതിക മാനേജ്മന്റ്,ഇന്റഗ്രേറ്റഡ് നിയമ-ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകൾ,ന്യൂ മീഡിയ,ഫിലിം & ടെലിവിഷൻ മേഖല,ജേണലിസം, ആർട്ട് &ഡിസൈൻ എന്നിവ മികച്ച അവസരങ്ങൾ പ്രദാനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |