നീറ്റ് യു ജി 2025 ആദ്യ റൌണ്ട് കൗൺസിലിങ് റിസൾട്ട് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി ആഗസ്റ്റ് 13 നു പ്രസിദ്ധീകരിച്ചു. ആദ്യ റൗ ണ്ടിൽ എം ബി ബി എസ്, ബി ഡി എസ്, ബി എസ് സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ചവർ ആഗസ്റ്റ് 14 മുതൽ ആഗസ്റ് 23 നകം പ്രവേശനം ലഭിച്ച കോളേജിൽ റിപ്പോർട്ട് ചെയ്യണം. 26608 സീറ്റുകളാണ് ആദ്യ റൗണ്ടിൽ അലോട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ എം ബി ബി എസ്, ബി ഡി എസ്, ബി എസ് സി നഴ്സിംഗ് സീറ്റുകൾ യഥാക്രമം 22149, 3995, 421 എന്നിവ ഉൾപ്പെടുന്നു. ആദ്യ റാങ്കുകാരിൽ 50 പേരും എയിംസ്, ഡൽഹിയിൽ ചേരാനാണ് ആദ്യ റൗണ്ടിൽ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ വര്ഷം മൊത്തം നാലു റൗണ്ട് കൗൺസിലിങ്ങുകളുണ്ട്. അവസാന റൗണ്ട് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌ട്രെ വേക്കൻസി റൗണ്ടാണ്. ആദ്യ റൗണ്ടിൽ പ്രവേശനം ലഭിക്കാത്തവരും, താല്പര്യമുള്ള കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവരും രണ്ടാം റൗണ്ടിൽ ഹയർ ഓപ്ഷൻ നൽകണം.
എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ വിശകലനം നടത്തി മാത്രമേ ഓപ്ഷൻ നൽകാവൂ! മുൻ വർഷങ്ങളിലെ റാങ്ക് വിലയിരുത്തി ഓപ്ഷൻ നല്കാൻ ശ്രമിക്കണം. അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിൽ 27 ശതമാനം ഒ ബി സി, 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണമുണ്ട്. www.mcc.nic .in
സംസ്ഥാന തലത്തിലുള്ള കൗൺസിലിങ്, അലോട്ട്മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട അതാത് സംസ്ഥാനങ്ങൾ നോട്ടിഫിക്കേഷൻ പുറത്തിറക്കും. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറും, കർണാടകയിൽ കർണ്ണാടക എക്സാമിനേഷൻ അതോറിറ്റിയും, പുതുച്ചേരി സെന്റാക്കും കൗൺസിലിങ് നടത്തും. നീറ്റ് മാർക്ക്/ റാങ്ക് ലിസ്റ്റനുസരിച്ചു സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ കേരളത്തിലെ പ്രൊഫഷണൽ കോഴ്സു കളിലേക്കു തയ്യാറാക്കിയ റാങ്ക്ലിസ്റ് അനുസരിച്ചു ഓപ്ഷൻ നൽകാം. www.cee.kerala.gov.in
കർണാടക എക്സാമിനേഷൻസ് അതോറിറ്റി ആദ്യ റൗണ്ട് കൗൺസിലിങ്, ചോയ്സ് ഫില്ലിംഗ് തീയതികൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 18 നകം ചോയ്സ് ഫില്ലിംഗ് പൂർത്തിയാക്കണം.www.cetonline.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |