ന്യൂഡൽഹി: ഉപരി പഠനത്തിനായി 2024-ൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കു പോയത് 7.6 ലക്ഷം വിദ്യാർത്ഥികൾ. അഞ്ചു വർഷത്തിനിടെ 30 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് വിദേശ പഠനത്തിനായി പോയത്. ഓരോ വർഷവും ഇവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നാൽ, 2023നെ അപേക്ഷിച്ച് 2024ൽ കുറവുണ്ടായി.
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കണക്ക് ഉദ്ധരിച്ച് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറാണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തേക്ക് പഠനത്തിന് പോകുന്നവരുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശത്തേക്കു പോകുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. വിസ നടപടികൾ എളുപ്പമാക്കുന്നതിനും അക്കാഡമിക്ക് അംഗീകാരം ഉറപ്പാക്കുന്നതിനും സർക്കാരിന്റെ പിന്തുണയുണ്ട്. വിദേശത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സർക്കാരിന്റെ പദ്ധതികളുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ മിഷനുകളിലും മദദ് പോർട്ടലിലും (www.madad.gov.in)വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.
വാർഷിക കണക്ക് ലക്ഷത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |