CSIR UGC NET ജൂൺ 2025 പരീക്ഷക്ക് 23 വരെ അപേക്ഷിക്കാം. ജൂലൈ 26 മുതൽ 28 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: csirnet.nta.ac. in.
ഭിന്നശേഷിസൗഹൃദ വകുപ്പായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിനെ ഭിന്നശേഷിസൗഹൃദ വകുപ്പായി പ്രഖ്യാപിച്ചു. ഇതോടെ കേരളസർവകലാശാലയുടെ അക്കാഡമിക് ഡിപ്പാർട്ടുമെന്റുകളിൽ ഭിന്നശേഷിസൗഹൃദ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ആദ്യ ഡിപ്പാർട്ടുമെന്റായി പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് മാറി. ഇതുസംബന്ധിച്ച് ഡിപ്പാർട്ട്മെന്റിൽ സംഘടിപ്പിച്ച ചടങ്ങ് സിൻഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ് ഉദ്ഘാടനം ചെയ്തു. കുപ്പ് മേധാവി ഡോ. ജോസുകുട്ടി സി.എ. അധ്യക്ഷനായി.
രാജ്യത്തെ 40 സർവകലാശാലകളാണ് ഭിന്നശേഷിസൗഹൃദ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നത്.കാര്യവട്ടം കാമ്പസിൽ ഭിന്നശേഷിക്കാരായ 21 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. മൂന്നുപേർ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലാണ്.
സിവിൽ സർവീസ് പരിശീലനം
തിരുവനന്തപുരം: കേരള ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലേ) നടത്തുന്ന കിലേ ഐ.എ.എസ് അക്കാഡമിയിൽ ഈ വർഷത്തെ സിവിൽ സർവീസ് പരിശീലനത്തിന് സീറ്റുകൾ ഒഴിവുണ്ട്. അർഹതയുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം വരെ ഫീസ് ഇളവുണ്ട്. വിവരങ്ങൾക്ക് www.kile.kerela.gov.in/kileiasacademy, kilecivilservice@gmail.com ഫോൺ 0471-2479966, 8075768537
അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം:കേരള സർവകലാശാലയിലെ അക്കാഡമിക് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി.വിഷയാടിസ്ഥാനത്തിലുള്ള 21 സീറ്റുകളിലേക്കും പ്രൊഫഷണൽ കോളേജ് പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിൽ 5 സീറ്റുകളിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്. സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾ, സർക്കാർ- എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരാണ് വോട്ട് ചെയ്തത്. 21സീറ്റുകളിലേക്ക് 9നാണ് വോട്ടെണ്ണൽ.പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിലെ വോട്ടെണ്ണൽ ഇന്നാണ്.
ശിവഗിരിയിൽ ഇന്ന് വൃക്ഷത്തൈകൾ നടും
ശിവഗിരി:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗുരുധർമ്മപ്രചരണസഭയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് ശിവഗിരിയിൽ ഫലവൃക്ഷത്തൈകൾ നടും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ പങ്കെടുക്കും. സഭയുടെ ജില്ലാ,മണ്ഡലം, യൂണിറ്റ് തലത്തിലും മുൻകാലങ്ങളിലെന്നപോലെ വൃക്ഷത്തൈകൾ നടും.
മഹാഗുരുപൂജ ഇന്ന്
ശിവഗിരി:നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഗുരുധർമ്മ പ്രചാരണ പ്രസ്ഥാനമായ ഗുരുഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് ശിവഗിരിയിൽ മഹാഗുരുപൂജ സമർപ്പിക്കും. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങൾ ശിവഗിരിയിൽ മഹാഗുരുപൂജ നടത്തിവരുന്നു.സംഘടനകളുടെ രൂപീകരണം,വാർഷികം ഉൾപ്പെടെയുള്ള വിശേഷാൽ വേളകളിലും ഭക്തരുടെ ജീവിതത്തിലെ ശ്രദ്ധേയ കാലയളവുകളിലും മഹാഗുരുപൂജ വഴിപാട് നടത്താറുണ്ട്. ഫോൺ: 9447551499.
ബങ്കളം മഠത്തിൽ ഗുരുപൂജ പഠനക്ലാസ്
ശിവഗിരി:ശിവഗിരി മഠം ശാഖാസ്ഥാപനമായ കാസർഗോഡ് ബങ്കളം ശ്രീനാരായണഗുരു മഠത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗുരുപൂജാപഠന ക്ലാസിന് 17ന് തുടക്കമാകും.ഗുരുദേവ കൃതികളുടെ പഠനം, ശാരദാപൂജ, ഗുരുദേവഹോമ മന്ത്രത്താലുള്ള നിത്യാനുഷ്ഠാനം, ശാന്തിഹവനം, വിവാഹമരണാനന്തര കർമ്മങ്ങൾ തുടങ്ങിയവയും വിഷയങ്ങളാകും.കോഴ്സ് സർട്ടിഫിക്കറ്റുകൾ ലഭിക്കും. ബങ്കളം ആശ്രമം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ, ബ്രഹ്മചാരി സൂര്യശങ്കർ എന്നിവർ ക്ലാസുകൾ നയിക്കും.ശിവഗിരി മഠം തന്ത്രിയും ശ്രീനാരായണ വൈദിക സംഘം പ്രസിഡന്റുമായ മനോജ് തന്ത്രിയുടെ നേതൃത്വത്തിലാണ് ക്ലാസുകൾ. വിവരങ്ങൾക്ക് ഫോൺ: 9961689910
നോർക്കട്രിപ്പിൾ വിൻ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിൽ അഭിമുഖങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ (www.norkaroots.org) പ്രസിദ്ധീകരിച്ചു. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്മെന്റ് ഉദ്യോഗസ്ഥർമാർ നേരിട്ടെത്തിയായിരുന്നു അഭിമുഖം. ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി 1000 പേരുടെ റിക്രൂട്ട്മെന്റെന്ന നേട്ടം ഈ വർഷം സാദ്ധ്യമാകുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ടവർ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി1 വരെ) പങ്കെടുക്കണം. ജർമ്മനിയിൽ നിയമനത്തിനുശേഷം ബി 2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |