കൊച്ചി: സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം അനിവാര്യമെന്ന് വ്യക്തമാക്കി മാദ്ധ്യമ പ്രവർത്തകൻ എം.ആർ. അജയൻ മറുപടി സത്യവാങ്മൂലം നൽകി. 15-ാം എതിർകക്ഷിയായ പിണറായി വിജയന്റെ വാദങ്ങൾ അവ്യക്തവും വസ്തുതകൾ വളച്ചൊടിക്കുന്നതുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിന് ഉത്തരവാദിത്വമില്ലെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. അഴിമതിയുടെ കാര്യത്തിൽ വിശദീകരണം നൽകാൻ ബാദ്ധ്യതയുണ്ടെന്ന് ബി.പി. സിംഗാളും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊതുതാത്പര്യമോ അഴിമതിയോ പോലുള്ള ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അനുവാദമില്ലാതെതന്നെ ഹൈക്കോടതിക്ക് സി.ബി.ഐ അന്വേഷണത്തിന് നിർദ്ദേശിക്കാമെന്നും സുപ്രീംകോടതി ഉത്തരവുണ്ടെന്ന് വ്യക്തമാക്കി. വിഷയം ഹൈക്കോടതി 17ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |