കൊച്ചി: കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്ത് മലയാളികൾ തിരിച്ചറിയണമെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളകൗമുദി സംഘടിപ്പിച്ച മൂന്നാമത് മെഡിക്കൽ കോൺക്ളേവ് പാലാരിവട്ടം റിനൈ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സർക്കാർ ആശുപത്രികളും അവിടത്തെ ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും കേരളത്തിന്റെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ചവർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ഡോ. ജേക്കബ് ജോൺ രചിച്ച 'മാറാം മുന്നേറാം: കടങ്കഥയല്ല കഴിഞ്ഞകാലം" എന്ന പുസ്തകം ടി.ജെ. വിനോദ് എം.എൽ.എയ്ക്കു നൽകി മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്തു.
കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എം.എൽ.എ., ഐ.എം.എ കൊച്ചി പ്രസിഡന്റ് ഇലക്ട് ഡോ.അതുൽ ജോസഫ് എന്നിവർ സംസാരിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.
'ടെക്നോളജി വേഴ്സസ് ഹ്യൂമൻ ടച്ച്'എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്‌ദ്ധ ഡോക്ടർമാർ പങ്കെടുത്തു. സനൽ എബ്രഹാം മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |