
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി 22ന് സവിശേഷ പരിപാടി ശിവഗിരിയിൽ നടക്കും.
ഗുരുദേവ ജീവിത ചരിത്രത്തിലെ ഏറെ കാര്യങ്ങൾ ഇന്ന് സമൂഹമദ്ധ്യത്തിൽ വ്യാപിച്ചു കിടക്കുകയാണ്. ജീവിതചരിത്രഗ്രന്ഥങ്ങളിൽ ഇല്ലാത്ത ഏറെ സംഭവങ്ങൾ ജനഹൃദയങ്ങളിലുണ്ട്. ഒരോ ഗ്രാമങ്ങളിലും ഗുരുദേവൻ ചെന്നപ്പോഴുളള അനുഭവങ്ങൾ പരമ്പരയായി ഇന്നും പറഞ്ഞു പോരുന്നുണ്ട്. അങ്ങനെയുളള സംഭവപരമ്പരകൾ ശിവഗിരിയിൽ പറയാനും അത് റെക്കാർഡ് ചെയ്ത് രേഖയാക്കി പുസ്തകരൂപത്തിൽ വരും തലമുറക്ക് സംഭാവന ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. ഗുരുദേവ ചരിത്ര പ്രഭാഷണത്തിൽ ഒരാൾക്ക് പത്ത് മിനിട്ടാണ് സമയം. ഗുരുദേവന്റെ ദീപ്തമായ ജീവിതത്തിലെ ചരിത്രഭാഗങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പരിപാടിയിൽ എല്ലാവരും സഹകരിക്കണമെന്ന് ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണസഭ സെക്രട്ടറിയും തീർത്ഥാടന കമ്മിറ്റി ജോയിന്റ്സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി എന്നിവർ അഭ്യർത്ഥിച്ചു. അനുഭവങ്ങൾ പങ്കു വയ്ക്കാൻ താല്പര്യമുളളവർ 93-ാമത് തീർത്ഥാടന കമ്മിറ്റിയുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9048963089, 9074316042.
ഫോട്ടോ: 93-ാമത് ശിവഗിരി തീർത്ഥാടന ലോഗോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |