കൊച്ചി: പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നു തെളിയിക്കുന്നതാണ് എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇഷ്ടക്കാർക്ക് എന്തും ചെയ്തു കൊടുക്കുന്ന അദൃശ്യശക്തി സർക്കാരിന്റെ മറവിലുണ്ടെന്ന് വ്യക്തമായി. അജിത്കുമാറാണ് മുഖ്യമന്ത്രിക്കുവേണ്ടി ആർ.എസ്.എസ് നേതാവിനെ കണ്ടത്. പാലാരിവട്ടം പാലത്തിൽ എൻജിനിയറിംഗ് പിഴവുണ്ടെന്ന റിപ്പോർട്ട് വന്നപ്പോൾ, അഴിമതിയെന്നുപറഞ്ഞ് അന്നത്തെ മന്ത്രിയെ കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കാൻ ശ്രമിച്ച പാർട്ടിയാണ് കേരളം ഭരിക്കുന്നത്. ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് എറണാകുളത്തെ രണ്ട് എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ ക്ഷണിച്ചിട്ടുണ്ട്. അതിൽ പങ്കെടുക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഒരു വഴക്കുമില്ല. അദ്ദേഹം അനുവദിക്കാതെ യൂണിയനുകൾ ക്ഷണിക്കുമെന്ന് കരുതുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |