
തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ നിൽക്കേ പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് ഒരുക്കങ്ങളായി. ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികൾ കൈപ്പറ്റി വാഹനങ്ങളിൽ അതത് പോളിംഗ്ബൂത്തുകളിൽ എത്തിച്ചേരണമെന്ന് ഇലക്ഷൻകമ്മിഷൻ നിർദ്ദേശിച്ചു. 9ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ 8നും 11ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ 10നും രാവിലെ 9നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക. സംസ്ഥാനത്ത് ആകെ 244 വിതരണ കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും,മുനിസിപ്പാലിറ്റി,കോർപ്പറേഷനുകളിൽ അതത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങൾസജ്ജമാക്കിയിട്ടുള്ളത്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം(16),കൊല്ലം (16),പത്തനംതിട്ട (12),ആലപ്പുഴ (18),ഇടുക്കി (10),കോട്ടയം (17),എറണാകുളം (28). രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ127 വിതരണ കേന്ദ്രങ്ങളാണുള്ളത്. തൃശൂർ (24),പാലക്കാട് (20),മലപ്പുറം (27),കോഴിക്കോട് (20),വയനാട് (7),കണ്ണൂർ (20),കാസർഗോട് (9). തിരുവനന്തപുരം കോർപ്പറേഷനിൽ മാർ ഇവാനിയോസ് കോളേജ്,കൊല്ലത്ത് തേവള്ളി മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂൾ, കൊച്ചിയിൽ മഹാരാജാസ് കോളേജ് ഓഡിറ്റോറിയം,തൃശൂരിൽ ഗവ. എൻജിനിയറിംഗ് കോളേജ് മില്ലേനിയം ഓഡിറ്റോറിയം,കോഴിക്കോട് നടക്കാവ് ഗവ. വി.എച്ച്.എസ്.എസ്,കണ്ണൂർ ഗവ. വി.എച്ച്.എസ്.എസ് (സ്‌പോർട്സ് സ്‌കൂൾ)എന്നിവയാണ് വിതരണ കേന്ദ്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |