
തിരുവനന്തപുരം: ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്കാ സംവരണത്തിൽ മാറ്റം വരുത്താനുള്ള മന്ത്രിസഭാ തീരുമാനം അടിയന്തരമായി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
1947-ന് മുമ്പ് ലത്തീൻ കത്തോലിക്കരായവർക്കും അവരുടെ പിൻഗാമികൾക്കും മാത്രം സംവരണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കുന്നത് യഥാർത്ഥ സംവരണാവകാശികളെ തഴയാൻ കാരണമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്ന് മതപരിവർത്തനം നടത്തിയവർക്ക് മാത്രമാണ് ഈ സംവരണത്തിന് അർഹതയുള്ളതെന്ന് കുമാരപിള്ള കമ്മിഷൻ, മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കിർത്താഡ്‌സ് നിർദ്ദേശിച്ച നിബന്ധനകൾ മറി കടന്ന് മറ്റ് സമുദായങ്ങൾ വ്യാപകമായി സംവരണം തട്ടിയെടുക്കുന്ന സാഹചര്യം നിലവിലുണ്ട്.
യഥാർത്ഥ അവകാശികൾക്ക് നീതി ഉറപ്പാക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |