SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.17 PM IST

ഓണത്തിന് പൊടിപൊടിച്ച് മദ്യക്കച്ചവടം; കോടികളുടെ വിൽപ്പന, ഒന്നും രണ്ടും സ്ഥാനം കൊല്ലത്തിന്

Increase Font Size Decrease Font Size Print Page
bevco

തിരുവനന്തപുരം: ഉത്രാട ദിനത്തിൽ മലയാളികൾ കുടിച്ചുതീർത്തത് റെക്കോർഡ് തുകയുടെ മദ്യമെന്ന് റിപ്പോർട്ട്. ഉത്രാട ദിനമായ ശനിയാഴ്‌ച മാത്രം 124 കോടിയുടെ മദ്യം വിറ്റതായാണ് വിവരം. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലറ്റുകൾ അവധിയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റതിൽ ഒന്നാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട്‌ലറ്റിനാണ്. ഇവിടെ 1.15 കോടി രൂപയുടെ മദ്യം വിറ്റു. രണ്ടാമത് കരുനാഗപ്പള്ളി ഔട്ട്‌ലറ്റാണ്. മൂന്നാമത് ചാലക്കുടി ഔട്ട്‌ലറ്റാണ്. ഇവിടെ 1.04 കോടി രൂപയുടെ മദ്യം വിറ്റതായാണ് കണക്ക്. നാലാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്‌ലറ്റാണ്.

2023ൽ ഇരിങ്ങാലക്കുട ഔട്ട്‌ലറ്റായിരുന്നു ഉത്രാടദിന മദ്യവിൽപ്പനയിൽ ഒന്നാമത്. 1.06 കോടി രൂപയ്‌ക്കാണ് ഇവിടെ കഴിഞ്ഞ വർഷം മദ്യം വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലറ്റായിരുന്നു രണ്ടാം സ്ഥാനത്ത്. 1.01 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്.

TAGS: BEVCO, LIQUOR SALE, RECORD LIQUOR SALE, UTHRADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY