
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന നടന് ഇളനീരും പുതപ്പും നൽകിയ ജയിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡി.ചീഫ്സെക്രട്ടറിക്ക് കൈമാറി. തുല്യനീതി ലംഘനം നടത്തിയതിൽ വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണമില്ലെന്നാണ് പരാതി. 2017ലായിരുന്നു സംഭവം. ജയിൽ സന്ദർശനവേളയിൽ സെല്ലിലെ തറയിൽ അവശനായി കിടന്ന നടൻ ക്ഷീണിതനായിരുന്നതിനാൽ സെല്ലിൽ നിന്ന് പുറത്തിറക്കി കരിക്കിൻ വെള്ളം നൽകിയെന്നും കിടക്കവിരി നല്കിയെന്നും ശ്രീലേഖ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞെന്നാണ് പരാതിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |