
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അംഗീകരിക്കില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ഷൈലജ. ആലപ്പുഴ ഫോമിൽ കൺവെൻഷൻ സെന്ററിൽ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് ഞങ്ങൾക്ക് ഒരു വാശിയുമില്ല. ക്ഷേത്രങ്ങളിൽ സമ്പത്തുണ്ട്. ക്ഷേത്രവിശ്വാസികളിൽ ചിലർ അത് മോഷ്ടിക്കുന്നു. ദൈവത്തോട് ഭക്തിയുള്ളവർ ദൈവത്തിന്റെ സ്വർണം മോഷ്ടിക്കുമോ? ആരൊക്കെ അറിഞ്ഞാണ് അത് ചെയ്തതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യഥാർത്ഥ പ്രതി ആരാണെന്ന് മനസ്സിലാക്കുമ്പോഴാണ് ശിക്ഷിക്കാൻ പറ്റുക. ഒരുതരി സ്വർണം ശബരിമലയിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാൻ ഏതറ്റംവരെയും പോകുമെന്ന് ഭക്തർക്ക് കൊടുത്ത വാക്കാണ്. കേരളത്തിന്റെ മാറ്റത്തിൽ യു.ഡി.എഫിന് ഒരു പങ്കുമില്ല. നുണ പറയുന്ന കാര്യത്തിൽ ബി.ജെ.പിയുടെ ഏട്ടനാണ്. കോൺഗ്രസ് വോട്ട് നേടാൻ നുണ പറയുകയാണ്. ലക്ഷ്യ ക്യാമ്പിൽ അരയക്ഷരം നരേന്ദ്രമോദിയെക്കുറിച്ച് പറഞ്ഞില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |