
മാള: മാള പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിറുത്തിയെങ്കിലും, ബി.ജെ.പി പിന്തുണയിൽ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ യു.ഡി.എഫ് ആധിപത്യം. വികസന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് യു.ഡി.എഫ് പിടിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ബി.ജെ.പി സ്ഥാനാർത്ഥി ജിജി ജോയ് മാതിരപ്പിള്ളി, യു.ഡി.എഫ് പിന്തുണയോടെ പത്ത് വോട്ടുകൾ നേടി വിജയിച്ചു. ഈ സമിതിയിലും എൽ.ഡി.എഫിന് നിയന്ത്രണം നഷ്ടമായേക്കും. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ സംവരണ വിഭാഗത്തിൽ യു.ഡി.എഫിലെ ജിഷ ജോഫി 11 വോട്ടുകൾ നേടി വിജയിച്ചു. അഞ്ചംഗ സമിതിയിൽ മൂന്നംഗങ്ങൾ യു.ഡി.എഫുകാരായതോടെ വികസന സമിതി നിയന്ത്രണം യു.ഡി.എഫിനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വനിതാ സംവരണ വിഭാഗത്തിൽ യു.ഡി.എഫിലെ ശോഭന ഗോകുൽനാഥ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 8, ബി.ജെ.പി 4 എന്നതാണ് അംഗബലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |