തിരുവനന്തപുരം:മോട്ടോർ വാഹനവകുപ്പിന്റെ 'സാരഥി' സോഫ്റ്റ്‌വേറിൽ വിട്ടുപോയ ഡ്രൈവിംഗ് ലൈസൻസുകൾ ഉൾക്കൊള്ളിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. അപേക്ഷകളിൽ എത്രയുംവേഗം നടപടി പൂർത്തിയാക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു നിർദേശിച്ചു.സോഫ്റ്റ്‌വേർ മാറ്റം നടന്ന 2020ൽ പുതുക്കിയ ഒന്നരലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.2019-20ൽ ലൈസൻസ് പുതുക്കിയവരും പുതിയതായി എടുത്തവരും ലൈസൻസ് വിവരങ്ങൾ ഓൺലൈനിൽ ഉണ്ടെന്ന് ഉറപ്പാക്കണം.ഇതിന് 'സാരഥി' സോഫ്റ്റ്‌വേറിലെ 'നോ യുവർ ലൈസൻസ് ഡീറ്റെയിൽസ്' എന്ന ടാബ് ഉപയോഗിക്കാം. വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ലൈസൻസിന്റെ പകർപ്പ് സഹിതം അതത് ഓഫീസുകളിൽ അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |