
മേപ്പാടി: ഉരുൾ ദുരിതബാധിതർ ദുരന്ത ഭൂമിയിലേക്ക് വീണ്ടുമെത്തും.വോട്ട് ചെയ്യാൻ. ഉറ്റവരും ഉടയവരും നഷ്ടമായ നിരവധി പേർ ഇപ്പോൾ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണുളളത്.
മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതർക്കൂ ചൂരൽമല മദ്റസ ഹാളിലെ 001 നമ്പർ ബൂത്താണ്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ സമ്മതിദായകർ ചൂരൽമല സെന്റ് സെബ്യാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാൾ, ചൂരൽമല നൂറുൽ ഇസ്ലാം മദ്രസ, നീലിക്കാപ്പ് അഗതി മന്ദിരം എന്നിവിടങ്ങളിലെ ബൂത്തുകളിൽ വോട്ട് ചെയ്യും. മദ്രസ ഹാളിലെ ബൂത്തിൽ 1028 വോട്ടർമാരും പാരിഷ് ഹാളിൽ 1184 വോട്ടർമാരുമാണുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തിലെത്താൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |