കൊച്ചി: അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചെന്ന കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകി. കോടതിയുടെ ഉത്തരവു റദ്ദാക്കണമെന്നും കേസ് പിൻവലിക്കാൻ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമാണ് ആവശ്യം. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുന്ന ഓണർഷിപ്പ് സർട്ടിഫിക്കറ്റ് 2015 ഡിസംബർ 16 ന് സംസ്ഥാന സർക്കാർ നൽകിയെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |