ചലച്ചിത്ര അവാർഡുകളിലൊന്നും തനിക്ക് വിശ്വാസമില്ലെന്ന് നടി അംബിക. പല സമയങ്ങളിലും കൊടുക്കേണ്ടവർക്കല്ല അവാർഡ് കൊടുക്കുന്നത് എന്നതുകൊണ്ടാണ് വിശ്വാസം നഷ്‌ടപ്പെട്ടതെന്ന് അംബിക പറഞ്ഞു. നടിയും സഹോദരിയുമായ രാധയുടെ കാര്യം ഉദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു പരാമർശം.
മുതൽമര്യാദ എന്ന ചിത്രത്തിൽ രാധയ്‌ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ കിട്ടിയില്ല. മനക്കണക്ക്, എങ്കയോ കേട്ട കുറൽ എന്നീ ചിത്രങ്ങളിൽ തനിക്കും അവാർഡ് പ്രതീക്ഷിച്ചിരുന്നതായും അംബിക മനസു തുറന്നു. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രോത്സാഹനം ലഭിച്ചതെന്ന് അംബിക പറഞ്ഞു.
അഭിനയിച്ച നായകന്മാരിൽ പ്രേംനസീർ മുതലുള്ളവരെ കുറിച്ച് അംബികയുടെ അഭിപ്രായം ഇപ്രകാരമായിരുന്നു.
പ്രേംനസീർ- സുന്ദരൻ, മൈ ഡ്രീം ബോയ്
ജയൻ- നൈസ് പേഴ്‌സൺ, രണ്ട് സിനിമകളിലാണ് ജയനൊപ്പം അഭിനയിച്ചത്. ഹീറോ ആയിട്ട് അഭിനയിക്കാൻ ഇരുന്നപ്പോഴാണ് പോയത്.
സോമൻ- നൈസ് ഹ്യൂമൻബീയിംഗ്
സുകുമാരൻ- ഞാൻ ചെറുതായിട്ട് പേടിച്ചിരുന്ന ഹീറോയാണ് അദ്ദേഹം. പുള്ളി ഒരു സീരിയസ് ആണ്. ലൊക്കേഷനിൽ വന്നാൽ ചിരിച്ചൊന്നും ഞാൻ കണ്ടിട്ടില്ല.
ജോസ്- ഹിറ്റ് ജോഡി
രതീഷ്- പാവം മനുഷ്യൻ, തങ്കക്കുടം.
ബാലചന്ദ്രമേനോൻ- എക്‌സ്ട്രീമിലി ടാലന്റഡ് ഡയറക്‌ടർ
മമ്മൂക്ക- നല്ല മനുഷ്യൻ, എനിക്ക് ഇഷ്‌ടമാണ്. ആദ്യം കണ്ടപ്പോൾ നെഗറ്റീവ് ഫീൽ വന്നെങ്കിലും പോകപ്പോകെ മനസിലായി ആൾ അങ്ങനെ അല്ലായെന്ന്.
മോഹൻലാൽ- ഒറ്റ മറുപടിയേ ഉള്ളൂ നമ്മുടെ ലാലേട്ടൻ, സ്വീറ്റ്.
കമലഹാസൻ- കണ്ടിട്ടുള്ളതിൽ ഏറ്റവും ബെസ്‌റ്റ് ഹ്യൂമൻബീയിംഗ്.
സത്യരാജ്- ബഡ്ഡി
വിജയകാന്ത്- പറയാൻ വാക്കുകളില്ല.
രജനികാന്ത്- ഫ്രണ്ട്‌ലി, ചിരിക്കാൻ തുടങ്ങിയാൽ ഒരു രക്ഷയുമില്ല.
ശങ്കർ- നൈസ് ഗൈ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |