നീണ്ട പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു. ഇരുതാരങ്ങളും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ശ്രീലങ്കയിൽ ചിത്രീകരിക്കും എന്ന വിവരമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുക. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ സെപ്‌തംബർ 15ന് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർദ്ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. മലയാളെ സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകൻ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് കൂടിക്കാഴ്‌ചയിൽ നടത്തിയത്.
എംപി യാദമിനി ഗുണവർദ്ധന, അഡ്വൈസർ സുഗീശ്വര സേനാധിര എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാകും. അതേസമയം, ഈ വമ്പൻ പ്രോജക്‌ടിലൂടെ രാജ്യത്തിലേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ സർക്കാർ ശ്രമിക്കുന്നത്. വിദേശ നാണ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാദ്ധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് ഗുണവർദ്ധന നന്ദി അറിയിച്ചു. ദ് എലിഫന്റ് വാക്ക്, ടാർസൻ, ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ് തുടങ്ങിയ രാജ്യാന്തര സിനിമകളുടെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |