
സ്‌കൂള്‍ സമയ മാറ്റത്തില്‍ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാര്‍ ആണെന്നും മന്ത്രി അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈക്കോടതി വിധിയിലൂടെ ഗവര്‍ണര്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ മാറിനില്‍ക്കണം. സര്‍വകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവര്‍ണര്‍ ആണ്. ഗവര്‍ണര്‍ നിയമിച്ചവര്‍ എടുത്ത തീരുമാനങ്ങള്‍ പുന:പരിശോധിക്കപ്പെടണം.ഹൈക്കോട തി വിധിയുടെ പശ്ചാത്തലത്തില്‍ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണം. സര്‍വകലാശാലയില്‍ അധികാരം സിണ്ടിക്കേറ്റിനാണ്. ഇത് മനസ്സിലായിട്ടും സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള നടപടികള്‍ ആണ് ഗവര്‍ണര്‍ കൈക്കൊണ്ടത്.
സ്‌കൂളുകളില്‍ കാല് കഴുകല്‍ പോലുള്ള ദുരാചാരങ്ങള്‍ അനുവദിക്കില്ല. ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് പതിനേഴ് ഒന്ന് പ്രകാരം ഇത്തരം നടപടികള്‍ മെന്റല്‍ ഹരാസ്മെന്റിന്റെ പരിധിയില്‍ പെടും. സര്‍വ്വീസ് റൂള്‍ പ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നവര്‍ ശിക്ഷാ നടപടികളെ നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |