തിരുവനന്തപുരം: ഡിജിപി ഇറക്കിയ സർക്കുലർ ലംഘിച്ച് പൊലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. ഇന്നലെ കളിയിക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ സ്റ്റാറ്റസ് ആക്കിയത്. എസ്‌ഐയും അസോസിയേഷൻ ഭാരവാഹിയും ഉൾപ്പെടെ റീൽസിലുണ്ട്.
പൊലീസിലെ റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് ഡ്യൂട്ടിക്കിടെ റീൽസ് എടുക്കുന്നത് വിലക്കിക്കൊണ്ട് ഡിജിപി ഉത്തരവിറക്കിയത്. പൊലീസ് യൂണിഫോമിൽ സമൂഹ മാദ്ധ്യമങ്ങളിൽ റീൽസ് ചിത്രീകരണം പാടില്ലെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഇതിന് പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും റീൽസ് ചിത്രീകരിച്ച സംഭവമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |