തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിൽ ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡി. കോളേജിന് മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ (എറണാകുളം), കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് (കൊല്ലം), യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് (പത്തനംതിട്ട), കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് (ആലപ്പുഴ) , രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), ഷാനിമോൾ ഉസ്മാൻ (ഇടുക്കി), ടി.എൻ. പ്രതാപൻ (തൃശൂർ), ടി.സിദ്ധിഖ് (വയനാട്) ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ (മലപ്പുറം) ,വി.കെ ശ്രീകണ്ഠൻ (പാലക്കാട്) ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ (കോഴിക്കോട്), എം. ലിജു (കാസർകോട്) എന്നിവരാണ് ധർണ ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ ധർണ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |