
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബലാത്സംഗപരാതി നൽകിയ യുവതിയെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ തിങ്കളാഴ്ച വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ തുടരും. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാഹുലിനെ എസിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപായി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
നേരത്തെ രാഹുലിനെ കാസ്റ്റഡിയില്‍ വാങ്ങിയിരുന്നെങ്കിലും അന്വേഷണവുമായി സഹകരിക്കുണ്ടായിരുന്നില്ല. നിരാഹാരം ആരംഭിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം, അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നുമായിരുന്നു രാഹുൽ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ പിറ്റേദിവസം തന്നെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ജാമ്യഹര്‍ജി തള്ളി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ ജയിലില്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായാണ് രാഹുൽ ജയിലിലേക്ക് പോയത്. തന്റേത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |